അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്ഐ മർദിച്ചതായി ആരോപണം
പെരിന്തൽമണ്ണ: അസമയത്ത് റോഡില്‍ സംസാരിച്ചുനിന്നുവെന്നാരോപിച്ച് യുവാവിന് എസ് ഐയുടെ ക്രൂരമര്‍ദ്ദനം. പാതിരിമണ്ണ സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് മേലാറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍ ബൈജു ആക്രമിച്ചതായി ആരോപണം ഉയരുന്നത്. കഴിഞ്ഞ തൊഴിലാളി ദിനത്തിലായിരുന്നു സംഭവം. രാത്രി 10.30 ഓടെ സുഹൃത്തിന്റെ കല്യാണ വീട്ടില്‍ പോയി തിരിച്ചു വരുമ്പോൾ ചെമ്മാണിയോട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംസാരിച്ച് നില്കുകയായിരുന്ന ഹാഷിറിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് സബ് ഇന്‍സ്പെക്ടര്‍ ബൈജു എത്തുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി സബ് ഇന്‍സ്പെക്ടര്‍ ബൈജു ‘ഈ അസമയത്ത് എന്താണിവിടെ നില്കുന്നത്’ എന്നും പറഞ്ഞ് ലാത്തി ഉപയോഗിച്ച് ഹാഷിറിന്റെ പുറത്ത് അടിച്ചു.
അടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തെറിച്ചു വീണെന്നും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുമ്പാകെ നല്കിയ പരാതിയില്‍ ഹാഷിര്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ തീരുമാനം വൈകുകയാണെങ്കില്‍ സബ് ഇന്‍സ്പെക്ടര്‍ ബൈജുവിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here