കുറ്റിപ്പുറത്ത് വിദ്യാർഥിക്ക് തുടർച്ചയായി മൂന്നു ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി
കുറ്റിപ്പുറം : ആദ്യ ഡോസ് കോവിഡ് വാക്സിനെടുക്കാൻ വന്ന വിദ്യാർഥിക്ക് തുടർച്ചയായി മൂന്നു ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി. മൂടാൽ എം.എം. ഹൈസ്‌കൂൾ വിദ്യാർഥി കുറ്റിപ്പുറം വരിക്കപുലാക്കൽ ജാസിം ജവാദി(15)നാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് വെള്ളിയാഴ്‌ച രാവിലെ മൂന്നുതവണ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെച്ചത്.
കുത്തിവെപ്പ് എടുത്തതിനുശേഷം തൊട്ടടുത്ത നിരീക്ഷണമുറിയിൽ വിശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു വിദ്യാർഥിയാണ് ജാസിം ജവാദിനോട് മൂന്നുതവണ കുത്തിവെപ്പെടുത്ത വിഷയം ഉന്നയിച്ചത്. മൂന്നുതവണ കുത്തിവെപ്പെടുക്കുന്നത് ഈ കുട്ടി കണ്ടിരുന്നു. വീട്ടിലെത്തി വിവരമറിയിച്ചതോടെ രക്ഷിതാക്കൾ ജാസിം ജവാദിനെയും കൂട്ടി താലൂക്ക് ആശുപത്രിയിലെത്തി മെഡിക്കൽ സൂപ്രണ്ടിനും കുറ്റിപ്പുറം പോലീസിലും പരാതിനൽകി. ജാസിം ജവാദിനെ താലൂക്ക് ആശുപത്രിയിൽ ഒരുദിവസത്തെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here