HomeNewsDisasterPandemicടിപിആർ 16.88; വളാഞ്ചേരിയിൽ നാളെ മുതൽ സമ്പൂർണ്ണ അടച്ചിടൽ

ടിപിആർ 16.88; വളാഞ്ചേരിയിൽ നാളെ മുതൽ സമ്പൂർണ്ണ അടച്ചിടൽ

lockdown-valanchery

ടിപിആർ 16.88; വളാഞ്ചേരിയിൽ നാളെ മുതൽ സമ്പൂർണ്ണ അടച്ചിടൽ

വളാഞ്ചേരി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ ഉയർന്നതിനെ തുടർന്ന് വളാഞ്ചേരിയിൽ ഇനിയൊരാഴ്ച സമ്പൂർണ അടച്ചിടൽ. കഴിഞ്ഞ ഒരാഴ്ചയായി കാറ്റഗറി സിയിലായിരുന്നു വളാഞ്ചേരി നഗരസഭ. ജില്ലാ ഭരണകൂടം ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് വളാഞ്ചേരി നഗരസഭ കോവിഡ് കണക്കുകൾ ഉയർന്ന് കാറ്റഗറി ഡിയിൽ എത്തിയത്. ഡി കാറ്റഗറിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് (റേഷൻ കടകൾ, പലചരക്ക് കടകൾ, പാലുൽപന്നങ്ങളുടെ കടകൾ, പഴംപച്ചക്കറി കടകൾ, മത്സ്യമാംസ കടകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ബേക്കറികൾ തുടങ്ങിയവ) രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ പ്രവൃത്തിക്കാം. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാം. വർക്ക് സൈറ്റിൽ ലഭ്യമായ സാമഗ്രികൾ മാത്രം ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്താം. 25% ശതമാനം ജീവനക്കാരെ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാം.
lockdown-2021-valanchery
വളാഞ്ചേരി നഗരസഭയുടെ സമീപ പഞ്ചായത്തുകളായ ആതവനാട്, എടയൂർ, കുറ്റിപ്പുറം, ഇരിമ്പിളിയം എന്നിവിടങ്ങളും പുതിയ ലിസ്റ്റ് പ്രകാരം കാറ്റഗറി ഡിയിൽ ഉൾപ്പെട്ടു. ഇവിടങ്ങളിലും സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വരും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • നമ്മളെല്ലാവരും ചെയ്തുപോയ എല്ലാ തെറ്റുകള്‍ പൊറുത്ത്പ തരാന്‍ പ്രാര്‍ത്ഥന നടത്തുക
    നാം ചെയ്ത നല്ല കാര്യങ്ങൾ എടുത്തു പറയുക
    ശേഷം പരമ കാരുണ്യവാനായ ദൈവം തമ്പുരാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥന നടത്തുക

    July 23, 2021

Leave A Comment

Don`t copy text!