HomeNewsPoliticsകഞ്ഞിപ്പുര-മൂടാൽ ബൈപാസിനോടുള്ള അനാസ്ഥ; പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

കഞ്ഞിപ്പുര-മൂടാൽ ബൈപാസിനോടുള്ള അനാസ്ഥ; പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

pwd-march

കഞ്ഞിപ്പുര-മൂടാൽ ബൈപാസിനോടുള്ള അനാസ്ഥ; പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

കുറ്റിപ്പുറം: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാഥാർഥ്യമാക്കിയോ അറ്റകുറ്റപണികൾ നടത്തിയോ വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ നിന്നും പി.ഡബ്ല്യു.ഡി റോഡ് സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ചിന് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് നേതൃത്വം നൽകി. 100 കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
pwd-march
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്തിഖാറുദ്ധീൻ, ഡി.സി.സി സെക്രട്ടറിമാരായ ഉമ്മർ ഗുരുക്കൾ, പി.സി.എ നൂർ, പാഴൂർ മുഹമ്മദ് കുട്ടി, മഠത്തിൽ ശ്രീകുമാർ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഷ്റഫ് രാങ്ങാട്ടൂർ മാർച്ചിൽ പങ്കെടുത്തവർക്ക് സ്വാഗതവും കെ. ടി. സിദ്ധീഖ് നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!