HomeNewsPoliticsരാഹുൽ ഗാന്ധിക്കെതിരെയായ ഇ.ഡി നടപടി; വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരെയായ ഇ.ഡി നടപടി; വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

congress-post-office-ed

രാഹുൽ ഗാന്ധിക്കെതിരെയായ ഇ.ഡി നടപടി; വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

വളാഞ്ചേരി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ അനാവശ്യമായി കേന്ദ്ര ഏജൻസികളെക്കൊണ്ട് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷനായി. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അഷ്റഫ് രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കെ വി ഉണ്ണികൃഷ്ണൻ, രാജൻ നായർ, എൻ അലി, പി മുത്തു, കെ ടി ബാപ്പു, വി പി ജിഷ, എം വത്സൻ, കൃഷ്ണൻ, വി കെ രാജേഷ്, ഭക്തവത്സലൻ പി, മുനിസിപ്പൽ വൈസ് ചെയർ പേഴ്‌സൺ റംല മുഹമ്മദ്‌, കൗണ്സിലർമാരായ ദീപ്തി ശൈലേഷ്, കെ വി ഷൈലജ, സുബിത രാജൻ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്, നൗഫൽ പാലാറ, വി പി റഊഫ്, മുബാറക്, സുജിത്, സുനിൽ താഴങ്ങാടി, സുനിൽ കുമാർ, എം ഗോപി, വി ജ്യോതി, ബാബു താഴങ്ങാടി, സുബ്രമണ്യൻ വി പി, വി മണി, പി മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!