പെരിയയിലെ ഇരട്ടക്കൊലപാതകം; അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സംസ്ഥാനവ്യാപകമായി നടത്തുന്ന സായാഹ്നസദസ്സിന്റെ ഭാഗമായി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ സായാഹ്നസദസ്സ് സംഘടിപ്പിച്ചു.
ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷനായി. പി. അബ്ദുൾ റഹ്മാൻ, എ.പി. നാരായണൻ, വിനു പുല്ലാനൂർ, എൻ. നൗഷാദ്, സി. കരുണകുമാർ, പി. സുരേഷ്, പി. സുധീർ, ടി.പി. അബൂബക്കർ, കീഴോപ്പാട്ട് മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരിയിൽ സായാഹ്നസദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസ്സൈനാർ അധ്യക്ഷനായി.
മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പി. മുത്തു മുഹമ്മദ്, വി.കെ. രാജേഷ്, എൻ. അലി, കെ.എം. ഉണ്ണികൃഷ്ണൻ, പി. സുരേഷ്, സി.എൻ. മൂസത്, രാജൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here