ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
വളാഞ്ചേരി:C&AG റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായ DGP ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്ത് നിന്ന് നീക്കി പോലീസ് തലപ്പത്തെ വൻ അഴിമതി CBI അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു KPCC യുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പോലീസ് ചീഫിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.
ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയും കള്ളനും പോലീസും കളിക്കുകയാണെന്നു മുൻ പാലക്കാട് DCC പ്രസിഡന്റ് സി. വി. ബാലചന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതി സിബിഐ അന്വോഷിക്കണമെന്ന് അവശ്യപെട്ടു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ വളാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസിൽ തനിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചതിന്റെ പ്രത്യുപകാരമായാണ് ലോക്നാഥ് ബഹ്റയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.സി.എ നൂർ, സി.പി ഉമ്മർ ഗുരുക്കൾ, ഷഹനാസ് പാലക്കൽ, പി.സി മരക്കാർ അലി, പി അബ്ദുറഹ്മാൻ, കെ.പി വേലായുധൻ പ്രസംഗിച്ചു. പോലീസ് സ്റ്റേഷൻ മാർച്ചിനു ബ്ലോക്ക് ഭാരവാഹികളായ മഠത്തിൽ ശ്രീകുമാർ, കെ.ടി സിദ്ധിക്ക്, എം.ടി അബ്ദുൾ അസിസ്, യു അബ്ദുൽ അസീസ്, പി മുരളീധരൻ, രവി കൊല്ലൊടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ, കരുണകുമാർ, മുഹമ്മദാലി കിഴേ പാടത്ത്, പി. സുരേഷ് ഇരിമ്പിളിയം, അബൂബക്കർ പുറമണ്ണൂർ, പനങ്കാവിൽ ഉമ്മർ, കെ.വി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡന്റുമാരായ പറശ്ശെരി അസ്സയിനാർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, പാറക്കൽ ബഷീർ, കെ.ടി മൊയ്തു മാസ്റ്റർ യൂത്ത് കോണ്ഗ്രസ്, KSU, മറ്റ് പോഷക സംഘടന, സെല്ലുകൾ എന്നിവയുടെ നേതാക്കളും നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here