കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കാനൊരുങ്ങുന്ന പിണറായി ഗവൺമെന്റിനെതിരെയും വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രെട്ടറി പി.സി.എ നൂർ ഉദ്ഘാടനം നിർവഹിച്ചു.. പാർലിമെന്റ് യൂത്ത് കോൺഗ്രസ് സെക്രെട്ടറി ഒ. പി ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.
മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, ചേരിയിൽ രാമകൃഷ്ണൻ, രാജൻ മാഷ്, അലി, കെ. ടി ബാപ്പു, മുസ്തഫ, അഷ്റഫ്, മുത്തു, പൈങ്കൽ കുഞ്ഞാവ, സുരേഷ്, രാജേഷ് കർത്തല, വിനു പുല്ലാനൂർ, സന്തോഷ് പി സി, പ്രസൂൺ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറി ഷബാബ് വക്കരത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here