സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചു സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചു സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി മുനിസിപ്പൽ ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്റുമായ കെ ടി സിദ്ധീഖ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്, കെ ടി ബാപ്പു, ഹബീബ് പറമ്പയിൽ, യു മണി, മുത്തു, അലി കൊട്ടാരം, എന്നിവർ സംസാരിച്ചു. നൗഷാദ്, മുബാറക്, മേനോൻ, സുനിൽ വി പി, റഹൂഫ്, സുബ്രമണ്യൻ എന്നിവർ സമരത്തിന് നേത്ര്വതം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here