പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണറാലി നടത്തി
വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണറാലി നടത്തി. കുറ്റിപ്പുറം, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റാലിയായി വളാഞ്ചേരി നഗരത്തിലെത്തി ബസ്‌സ്റ്റാൻഡിൽ സംഗമിച്ചു. പ്രവർത്തകർ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുത്തു.
സമാപനസമ്മേളനം എൻ.എ. കരീം ഉദ്ഘാടനംചെയ്തു. മുജീബ് കുളക്കാട് അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, ഹൈദ്രോസ്, ഉമ്മർ ഗുരുക്കൾ രാങ്ങാട്ടൂർ, പറശ്ശേരി അസൈനാർ, കെ.ടി. മൊയ്തു, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, പാറയ്ക്കൽ ബഷീർ, വിനു പുല്ലാനൂർ, പി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here