HomeNewsProtestപൗരത്വ നിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി നഗരസഭാംഗം ഉപവാസമിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി നഗരസഭാംഗം ഉപവാസമിരുന്നു

fasting-valanchery

പൗരത്വ നിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി നഗരസഭാംഗം ഉപവാസമിരുന്നു

വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി നഗരസഭാംഗം ചേരിയിൽ രാമകൃഷ്ണൻ ഉപവാസമിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് നഗരത്തിൽ കോഴിക്കോട് റോഡിൽ ദേശീയപാതയോരത്ത് സമരം ആരംഭിച്ചു. അഡ്വ. പി.എ. പൗരൻ ഉദ്ഘാടനംചെയ്തു.
fasting-valanchery
സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, നഗരസഭാധ്യക്ഷ സി.കെ. റുഫീന, വൈസ് പ്രസിഡന്റ് കെ.എം. ഉണ്ണിക്കൃഷ്ണൻ, അഷറഫ് അമ്പലത്തിങ്ങൽ, ടി.പി. അബ്ദുൾഗഫൂർ, സലാം വളാഞ്ചേരി, വി.പി. അബ്ദുറഹ്‌മാൻ, പറശ്ശേരി അസൈനാർ, വി.പി.എം. സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു. ഉപവാസം ഇന്ന് രാവിലെ പത്തിന് സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!