മത ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുത്. അഡ്വ. വി. എസ്. ജോയ്
വളാഞ്ചേരി : മത ദേശീയതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം ഒഴിവാക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി. എസ്. ജോയ് ആവശ്യപ്പെട്ടു. ഏറെ സമ്പന്നമായ രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തെ തിരസ്കരിച്ചുകൊണ്ടാണ് അവർ ഭിന്നിപ്പ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് അടിത്തറ പാകിയ നേതാക്കളുടെ ഓർമ്മകളെ മായ്ച്ചു കളഞ്ഞു കൊണ്ടു ചരിത്ര വക്രീകരണം നടത്താനുള്ള ശ്രമം കോൺഗ്രസ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്, കെ. എസ്. യു. സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെ. എസ്. യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്,കെ. വി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ,മുഹമ്മദ് പാറയിൽ, സുബൈർ മുല്ലഞ്ചേരി,റംല മുഹമ്മദ്,
ശബാബ് വാക്കരത്ത്, വിനു പുല്ലാനൂർ,അസീസ്,കെ
കെ. അസ്ഹറുദ്ധീൻ. സുനിൽ, രാജേഷ് വി കെ,ഹാഷിം ജമാൻ, സുജിത് എന്നിവർ പ്രസംഗിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here