പ്രസിഡന്റ് പദവിയെചൊല്ലിയുള്ള തർക്കം; കുറ്റിപ്പുറത്ത് കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്
കുറ്റിപ്പുറം: പഞ്ചായത്തിൽ പ്രസിഡന്റ് പദവിയെചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. പഞ്ചായത്ത് പ്രസിഡന്റായി ഡിസിസി നിർദേശിച്ച ഫസീന അഹമ്മദ്കുട്ടി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തർക്കം തുടരുകയാണ്. വെള്ളിയാഴ്ച സ്ഥിരം സമിതി അധ്യക്ഷ എം വി ലത മെമ്പർസ്ഥാനം രാജിവച്ചതിനു പിന്നാലെ പാർടിയിലും രാജി തുടർന്നു. മണ്ഡലം വൈസ് പ്രസിഡന്റ് കെ പി അസീസ്, സെക്രട്ടറി ഇച്ചായി ബഷീർ എന്നിവരും രാജിവച്ചു. പ്രാദേശിക നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച ലതയെ ഒഴിവാക്കിയതാണ് തർക്കത്തിന് വഴിവച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫസീനക്ക് 13 വോട്ടും എതിർ സ്ഥാനാർഥി സിപിഐ എമ്മിലെ പ്രീതി വിജയന് എട്ട് വോട്ടും ലഭിച്ചു. ഏക ബിജെപി അംഗം വോട്ട് അസാധുവാക്കി. യുഡിഎഫ് ധാരണ പ്രകാരം ലീഗ് അംഗം സ്ഥാനം രാജിവച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here