ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി
വളാഞ്ചേരി: വളാഞ്ചേരി സ്വാഗത് ഇൻ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് പട്ടാമ്പി റോഡിൽ നടന്നു വരുന്ന ജനകീയ സമരം നൂറ് ദിനം പിന്നിട്ടു. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ എത്തി.
എൽഡിഎഫ് സർക്കാറിന്റെ മദ്യ നയത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ച സുധീരൻ, സർക്കാരിന് മദ്യ മുതലാളിമാരുടെ താത്പര്യങ്ങൽ ജനങ്ങളുടെ താത്പര്യങ്ങൾക്കും സമാധാനത്തിനും ഉപരിയായി സംരക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി എന്നു പറഞ്ഞു. ഇന്നത്തെ സർക്കാർ സുപ്രീം കോടതിയിൽ പൊയി ഹർജി കൊടുത്ത ചോദിച്ച് വാങ്ങിയ വിധിയാണ് ഇത് എന്ന് അദ്ദേഹം അരോപിച്ചു. ആയിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ബാർ തുടങ്ങാൻ പരിഗണിക്കാമെന്നുള്ള സർക്കാറിന്റെ മാർച്ച് 16ലെ ഉത്തരവ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപ്പിൽ വരുത്താൻ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, മധുസധനൻ കാടാമ്പുഴ, വി.വി പ്രകാശ്, അഡ്വ. സുജാത, എംഎ മജീദ് സ്വലാഹി, ഹുസൈൻ രണ്ടത്താണി, വളാഞ്ചേരി ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here