വൈദ്യുതി ബിൽ വർദ്ധന; കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി കോൺഗ്രസ്
വളാഞ്ചേരി:വൈദ്യുതി ബില്ലിന്റെ പേരിൽ പാവങ്ങളെ പിഴിയുന്ന സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി സി എ നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മൊഹമ്മദ് പാറയിൽ,കെ ടി ബാപ്പു ശബാബ് വക്കരുത്, രാജൻ മാസ്റ്റർ, എൻ അലി, യു മണി, വി കെ രാജേഷ്, ഹബീബ് പറമ്പയിൽ, പി മുത്തു, ടി വി ശ്രീകുമാർ, ടി പി ഹമീദ്, ബാബു, റഊഫ് വി പി, മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here