HomeNewsPoliticsമന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌

മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌

congress-tanur

മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌

തിരൂര്‍: വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അക്രമം നടന്ന താനൂരില്‍ മന്ത്രി കെ.ടി. ജലീലിന്റെ സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് താനൂര്‍ ബ്ലോക്ക്‌കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാതെ മന്ത്രി ഏകപക്ഷീയമായാണ് പെരുമാറിയത്.
തകര്‍ക്കപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കാതെ സ്വകാര്യവ്യക്തികളില്‍നിന്ന് പിരിവെടുത്ത് പണം നല്‍കിയതിന് പിന്നില്‍ കേസില്‍പ്പെട്ട സി.പി.എം. പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ്.
congress-tanur
ഹര്‍ത്താല്‍ തലേന്ന് ചിറക്കല്‍ പ്രദേശത്തേക്ക് ഡ്രൈവേഴ്‌സ് യൂണിയന്റെ പ്രകടനം ചിറക്കലില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടും ഹര്‍ത്താല്‍ദിനത്തില്‍ താനൂരില്‍ വളരെക്കുറിച്ച് പോലിസുകാരെയാണ് വിന്യസിച്ചതെന്നും കുറ്റപ്പെടുത്തി. അക്രമത്തിനും വര്‍ഗീയ കലാപത്തിനും ആസൂത്രണം നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. സി.പി.എം.-ആര്‍.എസ്.എസ് ശക്തി കേന്ദ്രങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബഹുജന ക്യാമ്പയില്‍ സംഘടിപ്പിക്കും. വര്‍ഗീയതക്കെതിരെ താനൂരില്‍ ഈ മാസം സമാധാന സന്ദേശയാത്ര നടത്തുമെന്നും വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് വൈ.പി. ലത്തീഫ്, വൈസ് പ്രസിഡന്റ് സി.പി. ഉമ്മര്‍, ജനറല്‍ സെക്രട്ടറിമാരായ റസാക്ക് കമ്മുട്ടകത്ത്, കെ. ജയപ്രകാശ് പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!