ബഡ്ജറ്റിലെ അവഗണന; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം തപാൽ അയച്ച് പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി
വളാഞ്ചേരി മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റി കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ കേന്ദ്ര മന്ത്രിക്ക് ഓർമ്മക്കുറിപ്പുമായി രംഗത്തേക്ക്. കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്നതിൻറെ രൂപരേഖ അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. വളാഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്തു വച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് അജീഷ് പട്ടേരി അധ്യക്ഷം വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ മുഖ്യ അതിഥി ആയി. വളാഞ്ചേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ മാഷ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം ജമാന്‍ നേതൃത്വം നൽകി സുജിത്ത് എൻ പി, രമേശ്, രാജേഷ് കാർത്തല, മുഹമ്മദ് മുബഷിർ, കെ ടി ബാപ്പു, പി മുസ്തഫ, മുഹമ്മദ് ഷാഫി കെ കെ , ജിത്തു ഗോപിനാഥ് വൈക്കത്തൂർ, കുമാരൻ പച്ചീരി, കെ കെ കൃഷ്ണൻ തുടങ്ങി സഹപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here