മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു വളാഞ്ചേരി മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി : മണ്ഡലം മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി.കെ. ഗോവിന്ദൻകുട്ടി അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവും മണ്ഡലം മുൻ പ്രസിഡന്റുമായ പനങ്കാവിൽ ഉമ്മറിനെ വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് പി. രാജൻ നായർ ഷാളണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശബാബ് വക്കരത്, ടി.പി. അബ്ദുള്ളക്കുട്ടി, വി.ടി. മുസ്തഫ, ഡോ. പി.സി. സന്തോഷ്ബാബു, കെ.ടി. ബാപ്പു, കെ. കൃഷ്ണൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here