കുറ്റിപ്പുറം ബ്ലോക്കിലെ ഭരണഘടന ധാർമ്മികത പരിശീലനക്ലാസിന് സമാപനമായി
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്കിലെ ഭരണഘടന ധാർമ്മികത പരിശീലനക്ലാസിന് സമാപനമായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് രണ്ട് ദിവസങ്ങളിലായാണ് പരിശീലനക്ലാസ്സ് നടന്നത്. ഇന്ത്യയിലെ പരമോന്നത നിയമമായ ഇന്ത്യന്‍ ഭരണഘടനയുടെ ധാര്‍മ്മികതയെപറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി രണ്ടാം ദിവസത്തെ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രാമവികസന വകുപ്പിലെ ഡി.ഡി.സി ശ്രീ.സുദേശന്‍.വി, കില ഫാക്കല്‍റ്റി അഡ്വ.കാസ്റ്റ്ലെസ് ജൂനിയര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.നിരവധിപേര്‍ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here