HomeNewsPublic Issueകോളേജ് മാറിയ വിദ്യാര്‍ഥിനിയില്‍നിന്ന് രേഖകള്‍ വിട്ടുനല്‍കാന്‍ മുഴുവന്‍ കോഴ്‌സ് ഫീസ് ഈടാക്കിയ കോളേജിന് പിഴയിട്ടു

കോളേജ് മാറിയ വിദ്യാര്‍ഥിനിയില്‍നിന്ന് രേഖകള്‍ വിട്ടുനല്‍കാന്‍ മുഴുവന്‍ കോഴ്‌സ് ഫീസ് ഈടാക്കിയ കോളേജിന് പിഴയിട്ടു

law-order

കോളേജ് മാറിയ വിദ്യാര്‍ഥിനിയില്‍നിന്ന് രേഖകള്‍ വിട്ടുനല്‍കാന്‍ മുഴുവന്‍ കോഴ്‌സ് ഫീസ് ഈടാക്കിയ കോളേജിന് പിഴയിട്ടു

മലപ്പുറം: ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വിട്ടുനല്‍കാന്‍ മുഴുവന്‍ കോഴ്‌സ് ഫീസും അടയ്ക്കാന്‍ വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച കോളേജിന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പിഴയിട്ടു.
പാണ്ടിക്കാട് പൂളമണ്ണയില്‍ കരിമ്പില്‍ അബൂബക്കറിന്റെ മകള്‍ നിസ്‌റിന്‍ അബൂബക്കറിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് നജാത്ത് കോളേജ് ഓഫ് സയന്‍സിന് 16,000 രൂപ പിഴ വിധിച്ചത്.
കോളേജില്‍ ബി.എസ്സി. ഫിസിക്‌സിന് ചേര്‍ന്ന നിസ്‌റിന്‍ രണ്ടു സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടയില്‍ പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ പ്രവേശനംലഭിച്ചു. ടി.സിയും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോഴാണ് ബാക്കിയുള്ള നാല് സെമസ്റ്ററുകളുടെ ഫീസ് മുഴുവന്‍ അടച്ചാല്‍ മാത്രമേ രേഖകള്‍ നല്‍കാന്‍ കഴിയൂ എന്ന് കോളേജ് അധികൃതര്‍ മറുപടി പറഞ്ഞത്. 12,000 രൂപ കോഴ്‌സ് ഫീസ് അടച്ചശേഷമാണ് നിസ്‌റിന് ടി.സി. ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
വിദ്യാര്‍ഥിനിക്കുണ്ടായ മാനസികപ്രയാസംകൂടി കണക്കിലെടുത്താണ് കോഴ്‌സ് ഫീസ് ഉള്‍പ്പെടെ 16,000 രൂപ 30 ദിവസത്തിനകം നല്‍കണമെന്ന് വിധിച്ചത്.

Summary:consumer court ordered Najath College of Science to pay 16k as fine for demanding full course fee from a student transferred to new institution


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!