കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: ഉത്സവകാലങ്ങളിൽ സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്തെ ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നീതി സൂപ്പർ മാർക്കറ്റിൽ വെച്ച് കൺസ്യൂമർ ഫെഡ് സയറക്ടർ വി.ടി. സോഫിയ നിർവ്വഹിച്ചു.
സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ വിതരണോദ്ഘാടനം മലപ്പുറം ജാ. റജിസ്ട്രാർ (ജനറൽ) എസ്.പ്രഭിത്ത് നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ ശ്രീ.സത്യൻ സ്വാഗതം പറഞ്ഞു. ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.രാമദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സ്മിത.കെ.കെ.ആർ നന്ദി രേഖപ്പെടുത്തി. തിരൂർ ജോ. റജിസ്ട്രാർ (ജനറൽ) ജനാർദ്ദനൻ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തംഗം ജയകുമാർ, യൂണിറ്റ് ഇൻസ്പെക്ടർ മോഹൻദാസ്, വിവിധ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സെക്രട്ടറിമാർ ആശംസകൾ രേഖപ്പെടുത്തി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here