മുദ്ര വായ്പ നൽകാതെ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് പിഴ
പെരിന്തൽമണ്ണ: കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പയ്ക്ക് അപേക്ഷിച്ച സ്ത്രീക്ക് വായ്പ അനുവദിക്കാതെ ബാങ്കിങ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പിഴയിട്ടു. നഷ്ടപരിഹാരമായി 25,000 രൂപ, കോടതിച്ചെലവായി 10,000, അപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ മടക്കി നൽകാത്തതിന് 10,000 രൂപയുമുൾപ്പെടെ 45,000 രൂപ 12 ശതമാനം പലിശസഹിതം നൽകാനാണ് ഉത്തരവ്.
പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനി എസ്. രേണുക നൽകിയ പരാതിയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യബാങ്ക് ശാഖാ മാനേജർക്കാണ് പിഴ ശിക്ഷ വിധിച്ചത്. ജൂബിലി റോഡിലെ സ്ഥാപനത്തിന്റെ വിപുലീകരണത്തിന് 2016 ഡിസംബറിലാണ് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് ഇവർ അപേക്ഷിച്ചത്. തർക്കപരിഹാര ഫോറം പ്രസിഡന്റ് എ.എ. വിജയൻ, അംഗം മിനി മാത്യു എന്നിവരാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here