HomeNewsArtsപ്രായം മറന്നവർ അക്ഷര വേദികൾ കീഴടക്കി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിനു തുടക്കമായി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മുന്നിൽ

പ്രായം മറന്നവർ അക്ഷര വേദികൾ കീഴടക്കി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിനു തുടക്കമായി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മുന്നിൽ

പ്രായം മറന്നവർ അക്ഷര വേദികൾ കീഴടക്കി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിനു തുടക്കമായി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മുന്നിൽ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിനു തുടക്കമായി പ്രായവും പ്രാരാബ്ധവും പരിഗണിക്കാതെ വേദികൾ കീഴടക്കാൻ തുല്യത  പഠിതാക്കൾ  മത്സരിക്കുകയായിരുന്നു. 65  വയസ്സ് പ്രായമുള്ള മാറാക്കര സ്വദേശി അച്ചിക്കുളത് അബൂബക്കർ മുതൽ 25  വയസ്സ് പ്രായമുള്ള വെങ്ങാട് സ്വാദേശി സി പി സന്തോഷ് വരെയുള്ളവർ  കലോത്സവത്തിന്റെ ഹരമായി മാറി.  ഇന്നലെ നടന്ന മത്സരത്തിൽ   24  പോയിന്റുമായി വളാഞ്ചേരി  ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനത്തും  12  പോയിന്റുമായി  കരിപ്പോൾ  ഗവർമെന്റ്  ഹൈസ്കൂൾ രണ്ട സ്ഥാനത്തും  നില്കുന്നു

മത്സര ഫലങ്ങൾ

കവിത രചന

1 അനീഷ് എം

2- മുഹമ്മദ് അഷ്‌റഫ്  പി

3 പ്രേം കുമാർ പക്

കഥാരചന

1 അബ്ദുൽ വഹാബ്  ടി

2 ഗീത ദേവി  ഇ

3 ജിഷ എൻ

ഉപന്യാസ രചന

1 ഉസ്മാൻ പി

2 ദീപ പി

3 സരോജം വി പി

കയ്യെഴുത്തു മത്സരം

1 മുഹമ്മദ് ശരീഫ്

2 പുഷ്പ ലത

 

ഇന്ന് നടന്ന പരിപാടിക്  ബ്ലോക്ക് നോഡൽ പ്രേരക് കെ ടി  നിസാർ ബാബു , പ്രേരക്മാരായ ജംഷീറ എം , ആഷിക്  കെ , പ്രിയ കെ , വസന്ത യു , സുജിത ടി പി , സിദ്ധീഖ് കെ പി  ഫൈസൽ പി , മുഹമ്മദ് ഷബീർ ടി കെ  റൈഹാനത്  കെ , പ്രീനു എം , തുടങ്ങിയവർ നേതൃത്വം നൽകി .

നാളെ വളാഞ്ചേരി  എം . ഇ . എസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്  ലളിത ഗാനം , പാദ്യ പാരായണം , ഫാൻസി ഡ്രസ്സ് , നാടൻ പാട്ട് , മാപ്പിള പാട്ട്, നാടോടി ന്രത്തം, ദേശഭക്തി ഗാനം , തിരുവാതിര , ഒപ്പന , ഭാരത നാട്യം , മിമിക്രി ,മോണോ ആക്ട്, കഥാ പ്രസംഗം ,തുടങ്ങിയ ഇനങ്ങളിൽ ആയിരിക്കും   മത്സരങ്ങൾ നടക്കുക


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!