HomeNewsControversyയൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു

യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു

uniform-scam

യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു

കുരുവമ്പലം: കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിലെയൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം പുലാമന്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠന്റെ അധ്യക്ഷതയിൽഅടിയന്തിര പി ടി എ മീറ്റിംഗ് വിളിച്ച് കൂട്ടി മീറ്റിംഗിൽ പി.ടി.എ പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, മെമ്പർ ഉമ്മർ, ഹെഡ് മിസ്ട്രസ് അനിത ടീച്ചർ, മാനേജർ ശശി, ലത്തീഫ് പി.പി, കുഞ്ഞുമുഹമ്മദ് കെ.പി തുടങ്ങിയവർ പങ്കെടുത്തു. ഭൂരിപക്ഷം രക്ഷിതാക്കളും ആവശ്യപ്പെടുന്ന പക്ഷം യൂണിഫോം മാറ്റി നൽകാനും അല്ലാത്തപക്ഷം ഈ വർഷം ഈ യൂണിഫോം തുടരാനും തീരുമാനിച്ചു. മാനേജ്‌മെന്റ് സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയ പുതിയ യൂണിഫോമിന്റെ നിറത്തെ ചൊല്ലി നാട്ടുകാർക്കിടയിൽ രൂക്ഷമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!