HomeNewsCrimeTheftപോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

escape-convict-valanchery

പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

വളാഞ്ചേരി : വിലങ്ങുമായി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി. അതിഥിത്തൊഴിലാളി അസം മുരുഗാവ് ജില്ലയിലെ നിഗിൽബേട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റബിൽ ഇസ്‌ലാ(26)മാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.
escape-convict-valanchery
14-ന് രാവിലെ വളാഞ്ചേരി ഹൈസ്കൂളിനടുത്തുള്ള വീട്ടിൽ മോഷണംനടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽനിന്ന് വൈകുന്നേരത്തോടെ വിലങ്ങുമായി ഇറങ്ങി ഓടിയെന്നാണ് പോലീസിന്റെ വിശദീകരണം. തിരച്ചിലിനൊടുവിൽ 15-ന് അർധരാത്രിയോടെ എറണാകുളം പെരുമ്പാവൂർ ഭാഗത്തുനിന്നാണ് ഇയാളെ വീണ്ടും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐ. അബ്ദുൽ അസീസ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത് ശ്രീജിത്ത്, വിജയാനന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!