കൊറോണ; ജീവനക്കാർക്കായി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസ് നടത്തി
വളാഞ്ചേരി: കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടുവാൻ ഹോസ്പിറ്റൽ ജീവനക്കാർക്കായി സ്റ്റാഫ് വെൽഫെയർ
അസോസിയേഷന്റെയും JCI വളാഞ്ചേരി യുടെയും നേതൃത്വത്തിൽ കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചടങ്ങ് ഹോസ്പിറ്റൽ സ്റ്റാഫ് വെൽഫെയർ സെക്രട്ടറി കെ ടി അൽ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ബൈജു, വാർഡ് സെക്രട്ടറി ഇസ്മായിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. OM സുരേഷ്,ഡയറ്റിഷൻ ശീത വികെ, കുഞ്ഞാലിക്ക, ഫാരിസ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here