ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിൽ കൊറോണ ബോധവൽക്കരണവുമായി വളാഞ്ചേരി മഹല്ല് ജമാഅത്ത് കമ്മറ്റി
വളാഞ്ചേരി: കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ മഹല്ല് ജമാഅത്ത് നോട്ടീസ് വിതരണം ചെയ്തു. വളാഞ്ചേരി മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തിലാണ് ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടഭാഗമായി നോട്ടീസ് വിതരണം ചെയ്തത്. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി ക്വാട്ടേഴ്‌സുകളില്‍ തിങ്ങിതാമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് നോട്ടീസ് വിതരണം ചെയ്തത്.
വളാഞ്ചേരി മഹല്ല് ജമാഅത്തെയുടെ നേതൃത്വത്തിലാണ് കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കിയത്. മഹല്ല് ജമാഅത്തിന്റെ പരിധിയില്‍ മഹല്ല് ജമാഅത്തിന്റെ പരിധിയില്‍ താമസിക്കുന്നവര്‍ക്കായിരുന്നു ബോധവത്കരണം. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് അസ്ലം പാലാറ, മഹല്ല് ഖത്തീബ് മുനീര്‍ ഹുദവി, ഹംസ മൗലവി, ജിഷാര്‍, സൈതാലി, ഫിറോസ് ബാബു, മുസ്തഫ ഹാജി, ബാആസ് എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here