Counseling to be given to the eyewitnesses of the Mavandiyoor incident
മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ റാഷിദ (16) സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം നടത്തി.
അപകടം നേരിട്ട് കാണാനിടയായതിനെത്തുടര്‍ന്ന് സ്‌കൂളിലേക്ക് വരാതെ വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനും യൂഗം തീരുമാനിച്ചു. സ്‌കൂള്‍ മുറ്റങ്ങളില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. സര്‍വകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരൂര്‍ ഡി.ഇ.ഒ ഗിരീഷ് ചോലയില്‍ അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം എ.ഇ.ഒ ശ്രീധരന്‍, എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലേഖാറഷീദ്, തിരൂര്‍ ജോയന്റ് ആര്‍.ടി.ഒ കെ.എം. ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വളാഞ്ചേരി സി.ഐ എ.എം. സിദ്ധിഖ്, എസ്.ഐ വി.ജി. തിലകന്‍, സി. അബ്ദുള്‍നാസര്‍, വി.പി. സക്കറിയ, സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍, പി.എം. മോഹനന്‍, പി. ഷെരീഫ്, അഡ്വ. കെ. കമലാസനന്‍, അബൂബക്കര്‍ പുതുക്കുടി, വി.പി. സാനു, സലാവുദ്ദീന്‍, സക്കറിയ, സ്‌കൂള്‍ വിദ്യാര്‍ഥി പ്രതിനിധികളായ കെ. ആസിഫലി, സുഹാദ, കെ.പി. റഹീസ് എന്നിവര്‍ പ്രസംഗിച്ചു.
Summary: Never repeast such accidents again,says AP Absdusamad Samadani MLA at Brothers HigherSecondary School, Mavandiyoor.He was talking in the all party meating hels at the school premises on account of a girl’s death at the school campus a few days back. The meeting also proposed to give counseling to the students who saw the incident in front of their eyes.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here