HomeNewsPoliticsവളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി

വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി

municipality-complaint

വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി

വളാഞ്ചേരി: വളാഞ്ചേരി മാർക്കറ്റിലെ മതിലും, കെട്ടിടവും കയ്യേറി പൊളിച്ചവർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ചെയർപേഴ്സണും നഗരസഭാ സെക്രട്ടറിക്കും മുമ്പാകെ പരാതി നൽകി. പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നേരിട്ട് പരാതി കൊടുക്കുകയായിരുന്നു. പതിനാലാം ഡിവിഷൻ കൗൺസിലർ സഫിയ അബ്ബാസും, ഇരുപത്തിരണ്ടാം ഡിവിഷൻ കൗൺസിലർ ഇ.പി.അച്ചുതനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
municipality-complaint
കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകുന്നത് ശരിയല്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് 11 കൗൺസിലർമാർ ഒപ്പിട്ട പരാതി നൽകിയത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിച്ചാൽ ശക്തമായ സമരങ്ങളിലേക്ക് കൗൺസിലർമാർ പോകുമെന്നും പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ പറഞ്ഞു. ടി.പി രഘുനാഥ്, ഇ.പി അച്യുതൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!