ഉപതെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ആരംഭിച്ചു; ഫലം പത്ത് മണിക്ക് മണിയോടെ
വളാഞ്ചേരി: തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. 16 മത്സാർത്ഥികൾ വിവിധ വാർഡുകളിലായി മത്സരിക്കുന്നത്. വളാഞ്ചേരി നഗരസഭയിലെ മീമ്പാറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഉപ്പുവള്ളി, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേൽമുറി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായതിനാൽ രാവിലെ പത്തുമണിയോടുകൂടി ഫലം അറിവാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലഭിച്ചതിനേക്കാൾ 2.67% അധികം വോട്ടുകൾ രേഖപ്പെടുത്തി.
ആകെ 976 വോട്ടർമാരിൽ 794 പേർ വോട്ടവകാശം വിനിയോഗിച്ചപ്പോൾ 81.35% ആയി ഇത്തവണത്തെ പോളിങ്ങ്. നാളെയാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്ത്ഥിേകൾ പ്രതികരിച്ചു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ മീമ്പാറ ഡിവിഷണിൽ നഗരസഭാധ്യക്ഷ ഷാഹിന മുണ്ടശ്ശേരി രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ഫാത്തിമ നസിയയും എൽഡിഎഫിലെ അസ്മ പാറക്കലും സ്വതന്ത്ര സ്ഥാനാർഥികളായ മുനീറ ടീച്ചറും ശ്യാമളയും തമ്മിലാണ് മത്സരം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here