HomeNewsCrimeIllegalവളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 1.03 കോടി രൂപയും സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ

വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 1.03 കോടി രൂപയും സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ

seized-cash-valanchery

വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 1.03 കോടി രൂപയും സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ

വളാഞ്ചേരി: ഒരു കോടിയിലേറെ രൂപയുടെ കുഴൽപ്പണവും സ്വർണവുമായി ദമ്പതികൾ വളാഞ്ചേരിയിൽ പിടിയിലായി. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം തൃപൂണിത്തറയിൽ താമസിച്ചു വരുന്ന മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ(45), ഭാര്യ അർച്ചന(38) എന്നിവരെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഞായറാഴ്ച വൈകിട്ട്‌ അഞ്ചരയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുഴൽപ്പണം പിടികൂടിയത്. ഒരു കോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണമെന്ന് പോലീസ് പറഞ്ഞു. 116 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചനിലയിൽ പണവും സ്വർണവും കണ്ടെടുത്തത്. ഇവർ 20 വർഷമായി സ്വർണ വ്യാപാരം നടത്തിവരികയാണ്. പിടികൂടിയ പണവും സ്വർണവും കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്ന്‌ പൊലീസ് ഇൻസ്പെകർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!