HomeNewsHealthവളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

covid-care-valanchery

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ എസ്, റവന്യൂ ഇൻസ്പെക്ടർ ടി ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വളാഞ്ചേരി ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോമിലാണ് മെയ് 11 മുതൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള വളാഞ്ചേരി നഗരസഭയിലെ താമസക്കാരായ 5 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇതൊടെ നഗരസഭയിൽ വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഹോം ക്വാറന്റയിനിൽ 45 പേർ ഉൾപ്പെടെ ആകെ 50 പേർ ക്വാറന്റയിനിൽ ഉണ്ട്.
covid-care-valanchery
വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും സർക്കാർ നിർദ്ദേശാനുസരണം വീടുകളിൽ ക്വാറന്റയിൻ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് ഉൾപ്പെടെ നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററിൽ ഉള്ളവർക്ക് ഭക്ഷണവും മറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ മേൽനോട്ടവും കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാകും. സ്വയം സന്നദ്ധത അറിയിച്ച്‌ നഗരസഭ കോവിഡ് കെയർ സെന്ററിനായി സ്ഥാപനം വിട്ട് നൽകുകയും മറ്റു സൗകര്യങ്ങൾ ചെയ്ത് തരികയും ചെയ്ത വളാഞ്ചേരിയിലെ ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോം ഉടമകളായ ഡോ: അബ്ദുൽ റഹിം ഗുരിക്കൾ, അബൂയൂസഫ് ഗുരിക്കൾ, ഡോ: മൻസൂർ ഗുരിക്കൾ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളോട് നഗരസഭാധികൃതർ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!