HomeTechnologyകോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​ന​വും

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​ന​വും

covid-robot-mes

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​ന​വും

പെരിന്തൽമണ്ണ: കൊവിഡ് ചികിത്സാരംഗത്തുള്ള ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ, എം.ഇ.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സംരംഭമായ ‘ഹംബോട്ട് ടെക്ക് ‘ നിർമ്മിച്ച റോബോട്ട് ഇന്നലെ പുറത്തിറക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പിന് വേണ്ടിയാണ് നിർമ്മാണം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കാണ് ഇത് നൽകുന്നത്.
covid-robot-mes
രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉപയോഗിച്ച്, രോഗികളുമായി സമ്പർക്കം വരാതെതന്നെ റോബോട്ടിനെ നിയന്ത്രിക്കാനാവും. സ്വയം അണുനശീകരണം നടത്താനുള്ള സംവിധാനംകൂടി ഉൾപെടുത്തിയാണ് ഇത് തയ്യാറാക്കിയത്. വിദ്യാർത്ഥികളായ പി.മുഹമ്മദ് നിയാസ്, പി.പി മുഹമ്മദ് ഉവയിസ്, കെ.വി മുഹമ്മദ് ഷക്കിർ, കെ.മുഹമ്മദലി മുനവിർ, അംജദ് മാറത്തുപള്ളി, വി.പി മുഹമ്മദ്, അമീർ ഷുഹയിൽ, കെ.ഹസ്സൻ റിസ് വാൻ, പി.വി മുഹമ്മദ് മൻസൂർ എന്നിവരുടെ ‘ഹംബോട്ട് ടെക്ക്’ എന്ന വിദ്യാർത്ഥി സംരംഭമാണ് ഈ ആശയത്തിന് പിന്നിൽ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ പ്രൊഫസർമാരായ എൻ.രാജീവ്, എം.കെ മനോജ് എന്നിവരാണ് സാങ്കേതിക ഉപദേശകർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!