മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ച്’; ആതവനാട് ഡിവിഷനിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു
ആതവനാട്:മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ചിന്റെ’ ഭാഗമായി ആതവനാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആശ്വാസമായി ‘മനസ്സലിവുള്ള മലപ്പുറം’ എന്ന ക്യാമ്പയിനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, പരിരക്ഷാ ഹോം കെയർ നഴ്‌സുമാർ, നിയമ പാലകർ, ആർ.ആർ.ടി അംഗങ്ങൾ തുടങ്ങി മുഴുവൻ മുൻ നിര ആരോഗ്യ പ്രവർത്തകർക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്. മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, ഗ്ലൗവ്സുകൾ, പൾസ് ഓക്സി മീറ്ററുകൾ, വേപ്പറൈസർ തുടങ്ങിയ പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
എ.സി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മാറാക്കര പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ മയ്യേരി നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പാമ്പലത്ത് നജ്മത്ത്, കെ.പി ഷെരീഫ ബഷീർ, ബ്ലോക്ക് മെമ്പർ
പി. മൻസൂറലി മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ എ.പി ജാഫറലി, കെ.പി അബ്ദുൽ നാസർ, എൻ കുഞ്ഞി മുഹമ്മദ്, ഷംല ബഷീർ, ടി.വി റാബിയ, സജിത നന്നേങ്ങാടൻ, മുഫീദ അൻവർ, മുബശിറ അമീർ വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി മദുസൂദനൻ, അബൂബക്കർ തുറക്കൽ വി.കെ, ഷെഫീഖ് മാസ്റ്റർ, കെ.പി രമേശ്, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, പി.പി ബഷീർ എന്നിവർ പങ്കെടുത്തു. ആതവനാട് ഡിവിഷനിൽ ഉൾക്കൊള്ളുന്ന കുറ്റിപ്പുറം, ആതവനാട്, മാറാക്കര പഞ്ചായത്തുകളിൽ വിതരണം പൂർത്തീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here