വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് കഞ്ഞിപ്പുരയിൽ ജൂൺ 7ന്
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ പരിധിയിലെ 18 നും 44 നും പ്രായമുള്ളതും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളാഞ്ചേരി നഗരസഭ ലൈസന്‍സുള്ള വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രവാസികള്‍ക്കും കോ-മോര്‍ബിഡിറ്റി ലിസ്റ്റില്‍ഉള്‍പ്പെട്ടിട്ടുള്ളവരുമായ 1,32,33 ഡിവിഷനുകളിലെ ആളുകള്‍ക്ക് ജൂൺ 6 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ കഞ്ഞിപ്പുര അല്‍ ഹനീഫിയ മദ്റസയില്‍ വെച്ച് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40നും 44 നും ഇടക്ക് പ്രായമായവര്‍ക്ക് മുഗണന ഇല്ലാതെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതാണ്. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ എല്ലാവരും ഹാജരാക്കേണ്ടതാണ്.
കൊണ്ടുവരേണ്ട രേഖകള്‍
1. പ്രവാസികളായ ആളുകള്‍ കൊണ്ടുവരേണ്ട രേഖകള്‍:-
വിസ അല്ലെങ്കില്‍ റസിഡന്‍റ് ഐ.ഡി, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്
ഫസ്റ്റ് ഡോസ് എടുത്തതാണെങ്കില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്
2. കോ-മോര്‍ബിഡിറ്റി ലിസ്റ്റിലുള്ളവര്‍:-
- പ്രമേഹം
- രക്തസമ്മര്‍ദ്ദം
- ഹൃദയ സംബന്ധമായ രോഗങ്ങള്‍
- ആസ്മ ഉല്‍പ്പെടെ എല്ലാ ശ്വാസകോശ രോഗങ്ങള്‍
- പക്ഷാഘാതവും മറ്റു നാഡീ സംബന്ധമായ രോഗങ്ങള്‍
- ശാരീരീക മാനസിക വികസന തകരാറുകള്‍
- വൃക്കസംബന്ധമായ രോഗങ്ങള്‍
- കരള്‍ സംബന്ധമായ രോഗങ്ങള്‍
- എല്ലാ അര്‍ബുദ രോഗങ്ങളും
- ജനിതക വൈകല്യങ്ങള്‍
- പൊണ്ണത്തടി, ബി.എം.ഐ 30 ന് മുകളില്‍
- തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍
- രക്തവാതം
- പ്രരോധ ശക്തി കുറക്കുവാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍
- Pcod
- അംഗപരിമിതര്‍
- അവയവം മാറ്റിവെച്ചവരും മാറ്റി വെക്കാന്‍ ലിസ്റ്റില്‍ ഉള്ളവരും
- ഇന്‍ഫ്ളമേറ്ററി ഭവല്‍ ഡിസീസ്
- കണ്‍ജനിറ്റല്‍ മെറ്റബോളിക് ഡിസോര്‍ഡര്‍
- എന്‍ഡോക്രൈന്‍ ഡിസോര്‍ഡര്‍സ്
- സിക്കിള്‍സെല്‍ അനീമിയ, അപ്ലാസ്റ്റിക് അനീമിയ, തലാസീമിയ മേജര്‍,ബോണ്‍മാരോ ഫെയിലിയര്‍
- പ്രൈമറി ഇമ്മ്യൂണോ ഡെഫിഷന്‍സി ഡിസോര്‍ഡേര്‍സ്/എച്ച്.ഐ.വി
മേല്‍ കാണിച്ച രോഗമുള്ളവര്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമായി കൊണ്ടുവരേണ്ടതാണ്.
സമയക്രമം
വാര്‍ഡ് 01 – രാവിലെ 9.30 മുതല്‍ 11.30 വരെ
വാര്‍ഡ് 32 – രാവിലെ 11.30 മുതല്‍ 1.30 വരെ
വാര്‍ഡ് 33 – ഉച്ചക്ക് 2 മുതല്‍ 4 വരെ
മറ്റുള്ള വാര്‍ഡുകള്‍ക്ക് വാക്സിന്‍ സംബന്ധിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയിപ്പ് നല്‍കുന്നതാണെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here