വളാഞ്ചേരി പ്രാഥമികരോഗ്യ കേന്ദ്രത്തിൽ കോവിഡ് 19 പ്രതിരോധ വാക്സിൻ ക്യാമ്പ് മാർച്ച് 22ന്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകുന്നതിന് വേണ്ടി വളാഞ്ചേരി പ്രാഥമികരോഗ്യകേന്ദ്രത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6,7,8,9,10,11,12,13,14,15,16,17,18 എന്നീ വാർഡുകളിലെ താമസക്കാർക്ക് സൗകന്യ വാക്സിൻ നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 60 വയസ്സ് കഴിഞ്ഞവരും 45 നും 60 നും ഇടയില്‍ പ്രായമുള്ള സാരമായ രോഗങ്ങള്‍ ഉള്ളവരുമാണ് വാക്സിൻ എടുക്കേണ്ടത്. രാവിലെ 9 മുതൽ 4 മണി വരെയുള്ള സമയമാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിനേഷനായി സപോട്ട് രജിസ്ട്രേഷൻ 9 മുതൽ 2 വരെ ഉണ്ടായിരിക്കുന്നതാണ്. സ്പോട്ട് രജിസ്ട്രേഷന് വരുന്നവർ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here