ശുചിത്വമേഖലയിൽ വളാഞ്ചേരി നഗരസഭ പരാജയം -സി.പി.ഐ
വളാഞ്ചേരി: ആരോഗ്യ, ശുചിത്വ മേഖലകളിൽ നഗരസഭ പരാജയമാണെന്ന് സി.പി.ഐ. ലോക്കൽകമ്മിറ്റി ആരോപിച്ചു. വികസനമുരടിപ്പും അഴിമതിയുമാണ് നടക്കുന്ന നഗരസഭാ ഭരണസമിതിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കംഫർട്ട് സ്റ്റേഷന്റെ മുകളിലുള്ള ശുചിമുറികൾ താഴേക്ക് മാറ്റിസ്ഥാപിക്കുക, അടഞ്ഞുകിടക്കുന്ന ശുചിമുറികൾ തുറക്കുക, അശാസ്ത്രീയമായി വർധിപ്പിച്ച നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
വി.പി.എ. സലാം അധ്യക്ഷനായി. അഷറഫലി കാളിയത്ത്, സി.കെ.എ. സലാം, കെ.എം. അസീസ്, പി. ഉണ്ണികൃഷ്ണൻ, ഇബ്രാഹിം കുളമംഗലം, മണി വളാഞ്ചേരി, ഇബ്രാഹിം വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here