കേന്ദ്ര ബജറ്റ്; കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സി.പി.ഐ
കുറ്റിപ്പുറം : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റ് നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അദാനിയുടെ സാമ്പത്തിക ഇടപാടുകൾ സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കുക, കുറ്റിപ്പുറം റെയിൽവേസ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
ജില്ലാ പ്രവർത്തകസമിതി അംഗം കെ. പുരം സദാനന്ദൻ ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടറി എം. ജയരാജൻ അധ്യക്ഷനായി. പി.പി. കുഞ്ഞുമൊയ്തു ഹാജി, വി. അരവിന്ദാക്ഷൻ, അലി കൈപ്പള്ളി, കെ. മോഹൻദാസ്, ഷഫീഖ് കുറ്റിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here