സി പി ഐ മലപ്പുറം മണ്ഡലം സമ്മേളനം നാളെ തുടങ്ങും
മലപ്പുറം: സി പി ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം മണ്ഡലം സമ്മേളനം നാളെയും (2022 ജൂലൈ 22,23) മലപ്പുറത്ത് വച്ച് നടക്കും. പുഴക്കല്‍ ഷരീഫ് ക്യാപ്റ്റനും, രാജേന്ദ്ര ബാബു വൈസ്. ക്യാപ്റ്റനും, എന്‍ ഹക്കീം ഡയറക്ടറുമായ സ്മൃതി പതാക ജാഥ വിദ്യാര്‍ഥി നേതാവായിരുന്ന കെ പി അന്‍വറലിയുടെ വസതിയായ പന്തല്ലൂരില്‍ നിന്നും, പി സി ബാലകൃഷന്‍ ക്യാപ്റ്റനും, അബ്ദു പുല്ലാര വൈസ്. ക്യാപ്റ്റനും, മുക്കന്‍ അബ്ദുല്‍ റസാഖ് ഡയറക്ടറുമായ സ്മൃതി കൊടിമര ജാഥ പാര്‍ട്ടി മഞ്ചേരി മുന്‍ മണ്ഡലം സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യന്‍ പുല്‍പ്പറ്റയുടെ പുല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും, അഡ്വ. മുസ്തഫ കൂത്രാടന്‍ ക്യാപ്റ്റനും, കെ എം മോഹനന്‍ വൈസ്. ക്യാപ്റ്റനും, ഷംസു കട്ടുങ്ങല്‍ ഡയറക്ടറുമായ സ്മൃതി ബാനര്‍ ജാഥ മലബാറിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, പാര്‍ടി മുന്‍ ജില്ല സെക്രട്ടറിയുമായിരുന്ന പി ഗംഗാധരന്റെ മലപ്പുറം കോട്ടപ്പടിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നും, എം പി ഹരിദാസന്‍ മാസ്റ്റര്‍ ക്യാപ്റ്റനും, റിയാസ് ചൂനൂര്‍ വൈസ്. ക്യാപ്റ്റനും, കെ ജി പ്രസാദ് മാസ്റ്റര്‍ ഡയറക്ടറുമായ സ്മൃതി ബാനര്‍ ജാഥ പാര്‍ടി മുന്‍ മണ്ഡലം കമ്മറ്റി അംഗമായിരുന്ന കോട്ടക്കലിലെ സി മുഹമ്മദ്‌കുട്ടിയുടെ വസതിയില്‍ നിന്നും വെള്ളിയാഴ്ച 5 മണിക്ക് മലപ്പുറം കിഴക്കെതലയില്‍ സംഗമിക്കും. തുടര്‍ന്ന് ജാഥകള്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതു സമ്മേളന വേദിയായ ജൈസല്‍ നഗറിലേക്ക് വാദ്യ മേളങ്ങളുടെയും, കലാ കായിക പ്രകടനങ്ങളുടെയും അകംപടിയോട് കൂടെ ഘോഷയാത്രയായി എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും യുവകലാസഹിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തും. സമ്മേളന നഗരിയില്‍ പ്രമുഖ ആര്‍ട്ടിസ്റ്റും, എഴുത്തുകാരനുമായ ഉസ്മാന്‍ ഇരുമ്പൂഴിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടക്കും.
23 ന് രാവിലെ 9 മണിക്ക് ടി കെ സുന്ദരന്‍ മാസ്റ്റര്‍ നഗറില്‍ (മലപ്പുറം വ്യാപാര ഭവന്‍) നടക്കുന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും. പാര്‍ടി ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി. സുബ്രഹ്മണ്യന്‍, ജില്ലാ അസി. സെക്രട്ടറി ഇ. സൈതലവി, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം എ അജയകുമാര്‍, എം എ റസാഖ് എന്നിവര്‍ പങ്കെടുക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here