HomeNewsInitiativesReliefസിപി.ഐ.എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറമണ്ണൂരിലെ 1100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

സിപി.ഐ.എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറമണ്ണൂരിലെ 1100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

puramannur-cpim-kit

സിപി.ഐ.എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറമണ്ണൂരിലെ 1100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പുറമണ്ണൂർ സി.പി.ഐ.എം ഈസ്റ്റ്-വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഇരിമ്പിളിയം പഞ്ചായത്ത് 6, 7 വാർഡുകളിലെ മുഴുവൻ വീടുകളിലും പെരുന്നാൾ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സി.പി.ഐ.എം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം എ.വി അബാസ് വാർഡ് മെമ്പർ സൽമത്ത് പാറ്റപ്പുറത്തിന് കിറ്റ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. പുറമണ്ണൂർ 6, 7 വാർഡുകളിലെ 1100ലധികം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങിൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി നിയാസ് പാറമ്മൽ, വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അയപ്പൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ പ്രദീപ്, നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു. അയമു.കെ.പി, മൊയ്തീൻ കുട്ടി വാഴയിൽ, സൈനു എ.വി, മുസ്തഫ പാറ്റപ്പുറത്ത്, മുത്തു വി.ടി, ഹസീബ്, മുബിൻ, അഫ്സൽ, ബക്കർ, ശരൺ, സുരേഷ്, സൈതലവി തുടങ്ങിയ സന്നദ്ധ സേവകരും കിറ്റ് വിതരണത്തിലും സംഘാടനത്തിനും നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!