മന്ത്രി വസതിയിലേക്ക് നടത്തിയ മാർച്ചിനെതിരെ വളാഞ്ചേരിയിൽ സി.പി.ഐ.എം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി: യുഡിവൈഎഫിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനെതിരെ സിപിഐഎം നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന കേസിലെ പ്രതി മന്ത്രിയുടെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. കുറ്റംചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാട് മന്ത്രി ആവർത്തിച്ചിട്ടും പകപോക്കലിനായി മന്ത്രിയെ വേട്ടയാടുന്ന ലീഗ്–-കോൺഗ്രസ് നിലപാട് നാട്ടുകാരിൽ വൻ എതിർപ്പുണ്ടാക്കിയിട്ടുണ്ടെന്നും കൂട്ടായ്മയിൽ ആരോപണം ഉയർന്നു.
പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനംചെയ്തു. സിപിഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ അധ്യക്ഷനായി. വി കെ രാജീവ് സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ സ്വാഗതവും ടി പി അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here