HomeNewsPoliticsവളാഞ്ചരി നഗരസഭ ഓഫീസിനു മുന്നില്‍ സി.പി.എം. ജനകീയ വിചാരണ നടത്തി

വളാഞ്ചരി നഗരസഭ ഓഫീസിനു മുന്നില്‍ സി.പി.എം. ജനകീയ വിചാരണ നടത്തി

cpim-valanchery

വളാഞ്ചരി നഗരസഭ ഓഫീസിനു മുന്നില്‍ സി.പി.എം. ജനകീയ വിചാരണ നടത്തി

വളാഞ്ചേരി: വളാഞ്ചരി നഗരസഭ ഭരണസമിതിയുടെ അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ് എന്നിവ ഉയര്‍ത്തിക്കാട്ടി സി.പി.എം. വളാഞ്ചരി ലോക്കല്‍ കമ്മിറ്റിയുടെ നേത്വത്തില്‍ നഗരസഭ ഓഫീസിനുമുന്നില്‍ ജനകീയവിചാരണ സംഘടിപ്പിച്ചു. പ്രതിഷേധസമരം സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കെ.എം. ഫിറോസ് ബാബു അധ്യക്ഷനായി. വി.പി. സക്കറിയ, എന്‍. വേണുഗോപാല്‍, ടി.പി. അബ്ദുള്‍ഗഫൂര്‍, ടി.ടി. പ്രേമരാജന്‍, പി.പി. രാമചന്ദ്രന്‍, കെ.പി. യാസര്‍ അറാഫത്ത്, കെ.ടി. ശാരദ, കെ. കുഞ്ഞാവ, നടക്കാവില്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
cpim-valancheryകുടിവെള്ളക്ഷാമം പരിഹരിക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക, മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കുക, ലൈഫ് പദ്ധതി നടപ്പാക്കുന്നതിലെ അലംഭാവം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് ജനകീയവിചാരണയില്‍ ഉന്നയിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!