പൊന്നാനിയിൽ തോൽക്കുമെന്ന റിപ്പോർട്ട് വാസ്തവവിരുദ്ധം-ഇ.എൻ മോഹൻദാസ്
മലപ്പുറം: പൊന്നാനിയിൽ പി.വി. അൻവറിന് തോൽവിയുണ്ടാവുമെന്ന് സംസ്ഥാനക്കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്. 35,000 വോട്ടിനെങ്കിലും അൻവർ തോൽക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്നാണ് വാർത്ത പ്രചരിക്കുന്നത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നന്നായി കുറയുമെന്നും റിപ്പോർട്ടിലുള്ളതായി പറയുന്നു. ബൂത്ത് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്നാണ് പറയുന്നത്. തവനൂർ, തൃത്താല, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമേ അൻവറിന് ലീഡുണ്ടാവൂ. താനൂരിലടക്കം ഇ.ടിക്കാവും ഭൂരിപക്ഷമെന്ന് റിപ്പോർട്ടിലുണ്ടെന്ന് പറയുന്നു. എന്നാൽ ഇത്തരം വാർത്തകളെല്ലാം ഊഹങ്ങൾ മാത്രമാണെന്നും പൊന്നാനിയിൽ പാർട്ടിക്ക് നല്ല വിജയപ്രതീക്ഷയാണുള്ളതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു. 20,000 വോട്ടിനെങ്കിലും അൻവർ ജയിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മലപ്പുറത്ത് നല്ല മുന്നേറ്റമുണ്ടാക്കാനും സാധിക്കുമെന്നും ഇ.എൻ. മോഹൻദാസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here