HomeNewsPoliticsമുസ്ലിം ലീഗ് ശ്രമിച്ചത് മതമൗലികവാദികളുടെ കൂടെ ചേരാൻ : പ്രകാശ് കാരാട്ട്

മുസ്ലിം ലീഗ് ശ്രമിച്ചത് മതമൗലികവാദികളുടെ കൂടെ ചേരാൻ : പ്രകാശ് കാരാട്ട്

prakash-karat-valanchery

മുസ്ലിം ലീഗ് ശ്രമിച്ചത് മതമൗലികവാദികളുടെ കൂടെ ചേരാൻ : പ്രകാശ് കാരാട്ട്

വളാഞ്ചേരി: മതമൗലിക വാദികളുടെ കൂടെ ചേരാനാണ് മുസ്ലിം ലീഗ് ശ്രമിച്ചതെന്നും രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷമാണ് വിജയിക്കേണ്ടതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. വളാഞ്ചേരിയിൽ നടന്ന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവറിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
prakash-karat-valanchery
ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ മനുസ്മൃതിയാണ് ബി.ജെ.പി. അംഗീകരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ ആക്രമണമാണ് അവർ നടത്തുന്നത്. രാജ്യവ്യാപകമായി 47 പേരെ കൊലപ്പെടുത്തി. എന്നാൽ കൊലയാളികൾക്കെതിരെ കേസെടുക്കാനോ നിയമ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ആക്രമിക്കപ്പെട്ടവരുടെ കൂടെ നിൽക്കുവാനും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സി.പി.എം. മാത്രമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന മോദി ഭയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
prakash-karat-valanchery
കഴിഞ്ഞ അഞ്ചു വർഷം മനുഷ്യരുടെ യഥാർത്ഥ പ്രശ്‌നമല്ല ബി.ജെ.പി.സർക്കാർ ചർച്ച ചെയ്തത്. കർഷകർക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്നു മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ ദുരിതങ്ങളിലേക്കും തൊഴിലില്ലായ്മയിലേക്കും കൊണ്ടെത്തിച്ചു. നോട്ട് നിരോധനത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത മോദിക്ക് വോട്ടിലൂടെ മറുപടി നൽകണമെന്നും കാരാട്ട് പറഞ്ഞു. ഇ.എൻ.മോഹൻദാസ്, അജിത്ത് കൊളാടി, കെ.കെ.ഫൈസൽ തങ്ങൾ, എൻ.എ. മുഹമ്മദ് കുട്ടി, വി.പി.സക്കറിയ എന്നിവരും സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!