കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലി-സി.പി.എം
കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. മാലമോഷണക്കേസിലെ പ്രതിയെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവെന്നാരോപിച്ച് സ്റ്റേഷന് ഉപരോധിച്ച സി.പി.എമ്മുകാരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളനെ വിട്ടയയ്ക്കുകയും അതിന്റെ നിജസ്ഥിതിയറിയാന്‍ സ്റ്റേഷനില്‍ ചെന്ന പൊതുപ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുകയും ചെയ്തത് ഏത് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണമെന്ന് പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ടി.കെ. സുന്ദരന്‍, കാടാമ്പുഴ മോഹനന്, മുത്തുണ്ണി, എന്‍. വേണുഗോപാലന്‍, വി.പി. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here