HomeNewsPoliticsവളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം

വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം

wholesale-market-valanchery

വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം

വളാഞ്ചേരി: വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എന്ന് സിപി.എം വളാഞ്ചേരി ഏരിയ കമ്മറ്റി. മാർക്കറ്റ് ഒരുങ്ങുന്ന സ്ഥലം സി.പി.എം നേതാക്കൾ സന്ദർശിച്ചു. നിലവിലുള്ള മൽസ്യ മാർക്കറ്റ് ടൗണിൽ നിന്നും മാറ്റുവാനുള്ള നഗരസഭ അധികാരികളുടെ തീരുമാനത്തിന്റെ മറവിൽ കൊട്ടാരത്തുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരം തൂർത്ത് കോൺക്രീറ്റ് ചെയ്ത് അവിടെ മൽസ്യ മാർക്കറ്റ് കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ല എന്നു ഇവർ പറഞ്ഞു. കഴിഞ്ഞ 2 പ്രളയ സമയത്തും വെള്ളം കയറിയ സ്ഥലത്താണ് നഗരസഭാ അധികാരികളുടെ അറിവോടെയും, റവന്യൂ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നതെന്നും ഇതിന്റെ പിന്നിൽ നഗരസഭ ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള കോഴ വാങ്ങിയിട്ടാണ് ഇത്തരം അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കോൺഗ്രീറ്റ് ചെയ്ത സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ സമരങ്ങളിലൂടെയും, നിയമ നടപടികളിലൂടെയും ശക്തമായി നേരിടും. ഇത്തരം പാടശേഖരം മണ്ണിട്ട് നികത്തിയും, കോൺക്രീറ്റ് ചെയ്ത അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ(എം) നേതാക്കൾ അറിയിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാലൻ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!