വളാഞ്ചേരി നഗരസഭ ഓഫീസിനുമുന്നിൽ സി.പി.എം. സത്യാഗ്രഹ സമരം
വളാഞ്ചേരി: യു.ഡി.എഫ്. നേതൃത്വംനൽകുന്ന വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങളിലും വികസനവിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സത്യാഗ്രഹസമരം സംഘടിപ്പിച്ചു.
നഗരസഭയായി ഉയർത്തി മൂന്ന് വർഷത്തിനുള്ളിൽ മാനദണ്ഡമില്ലാതെ നികുതി വർധിപ്പിക്കുക മാത്രമാണ് ഭരണസമിതി ചെയ്തതെന്നും അഴിമതിയും സ്വജനപക്ഷപാതവും ഗ്രൂപ്പുപോരുമല്ലാതെ വികസനപ്രവർത്തനങ്ങളൊന്നും ഉണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു.
ഭവനപദ്ധതിക്കായി അനുവദിച്ച തുകയും റിങ്‌റോഡുകൾക്കായി സംസ്ഥാനസർക്കാർ അനുവദിച്ച പത്തുകോടി രൂപ വിനിയോഗിക്കാതെ പാഴാക്കുകയും ചെയ്തതായി അവർ ആരോപിച്ചു. നഗരസഭാ ഓഫീസിനുമുന്നിൽ നടന്ന സത്യാഗ്രഹം സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം വി.പി. സക്കരിയ ഉദ്ഘാടനംചെയ്തു. ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.
ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, എൻ. വേണുഗോപാലൻ, കെ.കെ. ഫൈസൽതങ്ങൾ, കെ.പി. യാസർ അറാഫത്ത്, ഷംസുദ്ദീൻ നടക്കാവിൽ, ടി. ജുനൈദ്, കെ. ഷാജി, മുഹമ്മദാലി, ടി.പി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here