മുസ്ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ല-ബൃന്ദ കാരാട്ട്; വീഡിയോ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ലന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന് പറയാനാകില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തീവ്ര വർഗീയ നിലപാടുള്ളവരുമായാണ് ലീഗിൻെറ കൂട്ട്. അത്തരം ആളുകളുമായാണ് ലീഗ് കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസിന് പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിേൻറത് മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്ന നിലപാടായതിനാൽ തന്നെ കോൺഗ്രസിൻെറ മതേതരത്വം പൊള്ളയാണെന്നും ബൃന്ദ ആരോപിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here