HomeNewsGeneralCrocodiles in Nila???

Crocodiles in Nila???

Crocodiles in Nila???

ഭാരതപ്പുഴയില്‍ മുതലകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ തോണിക്കടവത്ത് നൂറുദ്ദീന്‍ മുഹമ്മദാണ് കുറ്റിപ്പുറത്തിനടുത്ത് കാങ്കപ്പുഴ കടവില്‍ മുതലകളെ കണ്ടെത്തിയതായി നാട്ടുകാരെ അറിയിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പുഴയോരത്ത് കെട്ടിയ പശുവിനെ അഴിക്കാനായി എത്തിയപ്പോഴാണ് പുഴയിലൂടെ രണ്ട് മുതലകള്‍ ഒഴുകിവരുന്നതായി കണ്ടത്. ഇതോടെ നൂറുദ്ദീന്‍ ഭയന്നോടി. വിവരമറിയിച്ചതനുസരിച്ച് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുളിക്കാനും വസ്ത്രം അലക്കുന്നതിനുമായി ഒട്ടേറെപേര്‍ ദിനംപ്രതി ഭാരതപ്പുഴയെ ആശ്രയിക്കുന്നതാണ്. മുതലകളെ കണ്ടെന്ന വാര്‍ത്ത പ്രദേശത്തുള്ളവരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനകാലത്ത് ഒട്ടേറെ തീര്‍ഥാടകര്‍ കുളിക്കാനെത്തുന്ന മിനിപമ്പയ്ക്കടുത്താണ് മുതലയെ കണ്ടെന്ന് പറയപ്പെടുന്ന കാങ്കപ്പുഴ കടവ്.

Summary: The people in the banks of Bharathapuzha aka Nila river live in fear as there arise a rumor on the presence of  crocodiles in Nila. A shepherd  from Kuttippuram informed the people as he screamed and ran when he saw two crocodiles being drawn by the water.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!