കേരളോത്സവത്തിന് തുടക്കമായി: ക്രോസ് കൺട്രിയിൽ നഷിം വിജയി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ഈ വർഷത്തെ കേരളോത്സവത്തിന് തുടക്കമായി.

കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രോസ് കൺട്രി നഗരസഭ അധ്യക്ഷ ഷാഹിന ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആദ്യ മത്സര ഇനമായ ക്രോസ് കൺട്രി ഓട്ട മത്സരത്തിൽ മുഹമ്മദ് നാഷിം പി വിജയിയായി. കീഴക്കെക്കരയിൽ നിന്നുള്ള യാസ് ക്ലബിനെ പ്രതിനിധീകരിച്ചാണ് നഷീം മത്സരിച്ചത്. ആലിൻചുവടിൽ നിന്നും വളാഞ്ചേരി ഹൈസ്കൂൾ ഗ്രൌണ്ട് വരെയായിരുൻന്നനു മത്സരം. നഗരസഭാ അധ്യക്ഷ ഷാഹിന ടീച്ചർ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. കെ. അജയ് അഭിമന്യു (അമിഗോ വൈക്കത്തൂർ), ഫാരിസ് യു (മെഗാസ്റ്റാർ & സർബാസ് കാവുംപുറം) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here